KERALA

കോലിയുടെ 269 എന്താണ്? അന്വേഷിച്ച് ഉത്തരം കണ്ടെത്തി ആരാധകർ


രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിൽ പറഞ്ഞു.എന്നാല്‍ വിരാട് കോലി വിരമിച്ചതിന് പിന്നാലെ ആരാധകര്‍ തിരഞ്ഞത് മറ്റൊരു കാര്യമാണ്. വിരമിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ #269 എന്ന് കുറിച്ചിരുന്നു. ഇതാണ് ആരാധകര്‍ക്കിടയില്‍ അമ്പരപ്പുളവാക്കിയത്. ഇതിന്റെ കാരണം ആരാധകര്‍ അന്വേഷിച്ചിറങ്ങി. ഒടുക്കം അത് കണ്ടെത്തുകയും ചെയ്തു. കോലിയുടെ ക്യാപ് നമ്പറാണ് 269. ഇതാണ് കോലി പോസ്റ്റിന് താഴെ സൂചിപ്പിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന ഓരോ താരങ്ങള്‍ക്കും ക്യാപ് നമ്പര്‍ നല്‍കും. ഓരോ ഫോര്‍മാറ്റിലും താരങ്ങള്‍ അരങ്ങേറുന്നത് പ്രകാരമാണ് ഇത് നല്‍കുന്നത്. അതായത് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന 269-ാമത് താരമാണ് കോലി എന്നര്‍ഥം. രോഹിത് ശര്‍മയുടെ ക്യാപ് നമ്പര്‍ 280 ആണ്.


Source link

Related Articles

Back to top button