മനോരമ സമ്പാദ്യം-ഗുഡ്വിൽ വെൽത്ത് മാനേജ്മെന്റ് ഓഹരി, മ്യൂച്വൽഫണ്ട് സൗജന്യ ക്ലാസ് ഏപ്രിൽ 26ന്

കൊച്ചി∙ മലയാള മനോരമ സമ്പാദ്യവും ധനകാര്യ സേവനസ്ഥാപനമായ ഗുഡ്വിൽ വെൽത്ത് മാനേജ്മെന്റും ചേർന്ന് സൗജന്യ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപ ബോധവൽകരണ ക്ലാസ് നടത്തുന്നു. ഏപ്രിൽ 26ന് രാവിലെ 9.30ന് കൊച്ചി മലയാള മനോരമ സെമിനാർ ഹാളിലാണ് ക്ലാസ്. ഗുഡ്വിൽ വെൽത്ത് മാനേജ്മെന്റ് നാഷണൽ ഹെഡ് ശരവണ ഭവൻ സെമിനാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അനൂപ് മേനോൻ അധ്യക്ഷനാകും. നോർത്ത് കേരള റീജണൽ മാനേജർ ജിബിൻ ഫിലിപ്പ് പ്രസംഗിക്കും.ഡോ. സനേഷ് ചോലക്കാട് (സെബി സ്മാർട്സ് ആൻഡ് എൻഎസ്ഇ ട്രെയ്നർ) ക്ലാസ് നയിക്കും. സെമിനാറിനോട് അനുബന്ധിച്ച് ഓഹരി, മ്യൂച്വൽഫണ്ട്, ലാഭവിഹിതം, നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നഷ്ടപ്പെട്ട ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേറ്റിങ്, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ നിക്ഷേപകരുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കും. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
Source link