കോളടിച്ച് അദാനിയും അംബാനിയും ശിവ് നാടാരും; കീശനിറച്ച് ലാഭവിഹിതപ്പെരുമഴ; സർപ്രൈസ് എൻട്രിയായി ഡോ. ആസാദ് മൂപ്പൻ

കോർപറേറ്റ് കമ്പനികൾ മികച്ച പ്രവർത്തനഫലത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലാഭവിഹിതം ഇന്ത്യയിലെ ചില ശതകോടീശ്വരന്മാർക്ക് സമ്മാനിച്ചത് ബംപർ നേട്ടം. ഉദാഹരണത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) എച്ച്സിഎൽ ടെക് സ്ഥാപകൻ ശിവ് നാടാർക്ക് ലഭിച്ച ലാഭവിഹിതം 9,902 കോടി രൂപയാണ്. ഓഹരിക്ക് 60 രൂപവീതം ലാഭവിഹിതമായിരുന്നു കമ്പനി പ്രഖ്യാപിച്ചത്. നാടാർ കുടുംബത്തിന് എച്ച്സിഎൽ ടെക്കിലുള്ളത് 60.71 ശതമാനം ഓഹരികളും. ഏകദേശം 3.2 ലക്ഷം കോടി രൂപ ആസ്തിയുമായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ശതകോടീശ്വരനാണ് നിലവിൽ ശിവ് നാടാർ.ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ 10 കോർപറേറ്റ് സ്ഥാപനങ്ങളുടെ പ്രൊമോട്ടർമാർ സംയോജിതമായി 40,000 കോടി രൂപയോളമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ലാഭവിഹിതമായി നേടിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയതും ശിവ് നാടാർ. വേദാന്തയുടെ മേധാവി അനിൽ അഗർവാളും കുടുംബവുമാണ് 9,591 കോടി രൂപ നേടി തൊട്ടടുത്തുള്ളത്. വേദാന്തയിൽ അദ്ദേഹത്തിനും കുടുംബത്തിനുമുള്ള ഓഹരി പങ്കാളിത്തം 56.38%.ഗൗതം അദാനിയും കുടുംബവും അദാനി ഗ്രൂപ്പിൽ നിന്ന് സ്വന്തമാക്കിയത് 1,460 കോടി രൂപ. സൺ ഫാർമ മേധാവി ദിലിപ് സാംഘ്വിക്ക് ലഭിച്ചത് 2,091 കോടി. കഴിഞ്ഞവർഷം ലാഭവിഹിതം നേടിയവരിൽ ശ്രദ്ധനേടിയത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ പ്രൊമോട്ടറും മലയാളിയുമായ ഡോ. ആസാസ് മൂപ്പനാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ആസ്റ്ററിലെ 41.89% ഓഹരി പങ്കാളിത്തവുമായി അദ്ദേഹം സ്വന്തമാക്കിയ ലാഭവിഹിതം 2,469 കോടി രൂപ.
Source link