KERALA

‘മുഖ്യമന്ത്രിയും ശശി തരൂരും ഇരിക്കുന്ന വേദി ചിലരുടെ ഉറക്കം കെടുത്തും’, ഒളിയമ്പുകളുമായി മോദി


തിരുവനന്തപുരം: മുഖ്യമന്ത്രിയും ശശി തരൂരും ഇരിക്കുന്ന ഈ വേദി ചിലരുടെ ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി രാഷ്ട്രീയപരാമർശങ്ങൾക്ക് മുതിർന്നത്. അദാനിയെ പ്രശംസിച്ച മന്ത്രി വാസവന്റെ പരാമര്‍ശത്തോടും മോദി പ്രതികരിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സർക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നൽകണമെന്ന് പറയുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും കേരളവികസനത്തിന് കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്, നിങ്ങള്‍ ഇന്ത്യ മുന്നണിയിലെ ശക്തമായ തൂണാണ്. ശശി തരൂര്‍ ഇവിടെയിരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി കുറേയാളുകളുടെ ഉറക്കം നഷ്ടപ്പെടുത്തും.’- നരേന്ദ്ര മോദി പറഞ്ഞു.


Source link

Related Articles

Back to top button