കോഴിക്കോട് ഐഐഎമ്മില്‍ ഡിപ്ലോമ ഇന്‍ മാനേജ്മെന്റ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) -കോഴിക്കോട്, ഒരുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് പ്രോഗ്രാം (ഡിഎംപി) പ്രവേശനത്തിന് അപേക്ഷിക്കാം. വര്‍ക്കിങ് പ്രൊഫഷണലുകള്‍, മാനേജര്‍ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഓണ്‍ട്രപ്രനേര്‍, തുടങ്ങിയവരെ ലക്ഷ്യമിട്ടു നടത്തുന്ന പ്രോഗ്രാം ഓണ്‍ലൈന്‍ സെഷനുകള്‍, ഇന്‍-കാംപസ് മൊഡ്യൂളുകള്‍ എന്നിവ അടങ്ങുന്നതാണ്.സവിശേഷതകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിന്‍ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ വ്യാവസായിക പ്രസക്തിയുള്ള ഇലക്ടീവുകള്‍ ഉള്‍പ്പെടുന്ന അംഗീകൃത ഡിപ്ലോമ പ്രോഗ്രാമില്‍, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ) ക്രെഡിറ്റ് ട്രാന്‍സ്ഫറിനുളള വ്യവസ്ഥയുമുണ്ട്. 400-ലധികം മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പഠനം, കോഴിക്കോട് ഐഐഎം കാംപസില്‍ അഞ്ച് ദിവസം വീതം നീണ്ടുനില്‍ക്കുന്ന രണ്ട് സന്ദര്‍ശനം, കേസ് സ്റ്റഡീസ്, ഹാന്‍ഡ്‌സ് ഓണ്‍ ടൂള്‍സ്, സിമുലേഷന്‍സ്, നോ-കോഡ് സോഫ്റ്റ്വേര്‍ സൊലൂഷന്‍സ് തുടങ്ങിയവ ഒരുവര്‍ഷത്തെ പ്രോഗ്രാമിന്റെ സവിശേഷതകളാണ്. ഹൈബ്രിഡ് ക്ലാസുകള്‍, ഇ-ട്യൂട്ടോറിയല്‍സ്, ഇ-കണ്ടന്റ്, െറക്കോഡഡ് സെഷനുകള്‍, ഇന്‍-കാംപസ് ഇമേര്‍ഷന്‍ തുടങ്ങിയവ വഴിയാകും പഠനം.
Source link