KERALA

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍; ശമ്പളം നല്‍കുന്നത് ബുദ്ധിമുട്ടി,ഡിഎ വൈകും-തെലങ്കാന മുഖ്യമന്ത്രി


ഹൈദരാബാദ്: തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കടബാധ്യതയും മറ്റ് ഘടകങ്ങളും കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തന്റെ സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍നിന്ന് 4,000 കോടിയുടെ വായ്പയെടുത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കിയതെന്നും അറിയിച്ചു. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലായിരുന്നു രേവന്ത് റെഡ്ഡി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിച്ചത്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെങ്കിലും, പണ ലഭ്യതയിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഡിയര്‍നെസ് അലവന്‍സ് (ഡിഎ) ഉള്‍പ്പെടെയുള്ളവ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സഹകരിക്കണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.


Source link

Related Articles

Back to top button