KERALA

കോഴിക്കോട് ജനശതാബ്ദിയും ശബരിയും എൽഎച്ച്ബി കോച്ചുകളിലേക്ക്


കൊല്ലം:തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലെ കൂടുതൽ തീവണ്ടികൾ ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും തിരുവനന്തപുരം-സെക്കന്തരാബാദ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസും താമസിയാതെ എൽഎച്ച്‌ബി കോച്ചുകളിലേക്ക് മാറും. ജർമൻ ഡിസൈനിലുള്ള എൽഎച്ച്ബി കോച്ചുകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാണ്.തിരുവനന്തപുരം-എറണാകുളം പാതയിൽ തീവണ്ടികൾ മണിക്കൂറിൽ നൂറുകിലോമീറ്റർ വേഗത്തിലോടാൻ കഴിയുംവിധം ട്രാക്ക് പരിഷ്കരിച്ച സാഹചര്യത്തിലാണ് കൂടുതൽ തീവണ്ടികൾ എൽഎച്ച്ബി കോച്ചിലേക്ക് മാറുന്നത്. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ട്രെയിൻ നേരത്തേതന്നെ എൽഎച്ച്ബി കോച്ചിലേക്ക് മാറി. ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച ആധുനിക റെയിൽ കോച്ചുകളാണ് എൽഎച്ച്ബി കോച്ചുകൾ. 160 കിലോമീറ്റർ വേഗത്തിൽവരെ ഓടാൻ കഴിയുന്ന കോച്ചുകളാണിവ.


Source link

Related Articles

Back to top button