KERALA
ചെവിവേദനയ്ക്ക് പിന്നാലെ എംആർഐ എടുത്തപ്പോൾ കാൻസർ സ്ഥിരീകരിച്ചു, 16 കിലോ കുറഞ്ഞു-മണിയന്‍പിള്ള രാജു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. വിവിധ വേഷങ്ങളിലായി താരം മലയാളത്തില്‍ 400-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം മണിയന്‍പിള്ള രാജു വീണ്ടും ഒന്നിച്ച ‘തുടരും’ മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ നിറഞ്ഞസദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ താന്‍ കാന്‍സര്‍ സര്‍വൈവറാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു.കൊച്ചിയില്‍ ഒരുപൊതുപരിപാടിയിലായിരുന്നു താരം തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. കാന്‍സര്‍ രോഗബാധിതനായിരുന്നുവെന്നും 16 കിലോവരെ ഭാരം കുറഞ്ഞുവെന്നും നടന്‍ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറോടെ ചികിത്സയെല്ലാം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
Source link