KERALA
സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട്, അമൃത് പോലെയാണത്, പ്രായമാകുന്നത് തടയും; വെളിപ്പെടുത്തലുമായി നടി

മുംബൈ: സ്വന്തം മൂത്രം കുടിക്കുന്നതിനെ പിന്തുണച്ച് നടി അനു അഗർവാൾ. മൂത്രത്തെ അമൃത് എന്നാണ് അവർ വിശേഷിപ്പിച്ചത്. നടൻ പരേഷ് റാവൽ തന്റെ കാൽമുട്ടിലെ പരിക്കിൽ നിന്ന് മോചനം നേടാൻ സ്വന്തം മൂത്രം കുടിച്ചുവെന്ന് വെളിപ്പെടുത്തി അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്റെ വാദത്തെ പിന്തുണച്ചാണ് അനു അഗർവാൾ രംഗത്തെത്തിയിരിക്കുന്നത്.മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കവേയാണ് താനും സ്വന്തം മൂത്രം കുടിച്ചിട്ടുണ്ടെന്ന് അനു അഗര്‍വാള്‍ പറഞ്ഞത്. പലര്‍ക്കും ഇതേക്കുറിച്ചറിയില്ല. അത് അജ്ഞതയോ അല്ലെങ്കില്‍ അവബോധമില്ലായ്മയോ ആകാം. പക്ഷേ മൂത്രം കുടിക്കുന്നത് യോഗയിലെ ഒരു രീതിയാണ്. ഞാന്‍ അത് സ്വയം പരിശീലിക്കുകയും പരീക്ഷിച്ചിട്ടുമുണ്ടെന്ന് അവര്‍ പറഞ്ഞു..
Source link