KERALA
ക്രിക്കറ്റിനിടയിൽ അവസാന പന്തിനെച്ചൊല്ലി തർക്കം, ബാറ്റുകൊണ്ട് ക്രൂരമർദനം; യുവാവിന് ദാരുണാന്ത്യം

ലഖ്നൗ: ക്രിക്കറ്റ് മത്സരത്തിനിടയിൽ അവസാന പന്തിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 18കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ശക്തിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ വിശേഷ് ശർമ്മ ഒളിവിലാണ്.വിശേഷും ശക്തിയും ക്രിക്കറ്റ് മത്സരത്തിലെ അവസാന പന്തിനെച്ചൊല്ലി തർക്കമുണ്ടാകുകയും തുടർന്ന് ബാറ്റുകൊണ്ട് ശക്തിയെ ആക്രമിക്കുകയായിരുന്നു. ശക്തിയുടെ അമ്മാവൻ മോഹിത് കുമാർ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Source link