KERALA

ക്രിക്കറ്റിന് ഐപിഎല്‍ പോലെയാകണം എഴുത്തിന് സാഹിത്യമത്സരങ്ങള്‍ – എന്‍. എസ് മാധവന്‍


ഐപിഎല്‍ ക്രിക്കറ്റ് ചെയ്തതെന്തോ അതുപോലെ മലയാളസാഹിത്യത്തിന് നല്‍കാന്‍ സാഹിത്യമത്സരങ്ങള്‍ക്കാകണമെന്ന് എന്‍.എസ് മാധവന്‍ പറഞ്ഞു. പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിലേക്കുള്ള ഏണിപ്പടിയാണ് ഈ പുരസ്‌കാരം. 1970-ല്‍ ഈ പുരസ്‌കാരം എനിക്ക് ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഞാനൊരു എഴുത്തുകാരനായി മാറില്ലായിരുന്നു- അദ്ദേഹം വ്യക്തമാക്കി. അടുത്തവര്‍ഷം മുതല്‍ സാഹിത്യതത്പരരായ വിദ്യാര്‍ഥികള്‍ക്കായി സാഹിത്യക്യാമ്പ് നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. വായന കുറയുന്നുവെന്ന അഭിപ്രായം ശരിയല്ല, പുസ്തകങ്ങളുടെ വില്‍പന കൂടുന്നു എന്നതു തന്നെ ഈ ചിന്ത തെറ്റാണെന്ന് വ്യക്തമാക്കുന്നു- അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button