ക്രൂരമായ ബലാത്സംഗം തളർത്തിയില്ല, കലയിൽ നിത്യത നേടിയ സ്ത്രീ; ആർട്ടമെസിയ ജെന്റിലെസ്കിയുടെ ജീവിതം

1600 മുതൽ 1750 വരെ യൂറോപ്പിൽ കലാ–സാംസ്കാരിക പ്രവർത്തനങ്ങളുമായി സജീവമായിരുന്ന പ്രസ്ഥാനമാണ് ബറോക്ക്. സംഗീതത്തിലും ചിത്രകലയിലും ശിൽപ്പകലയിലും വാസ്തുവിദ്യയിലും ഗാംഭീര്യം, നാടകീയത, വൈകാരിക തീവ്രത എന്നിവ നിറഞ്ഞു നിന്ന കാലഘട്ടമായിരുന്നു അത്. ഇറ്റലിയിൽ ഉത്ഭവിച്ച് യൂറോപ്പിലുടനീളം വ്യാപിച്ച ബറോക്ക് കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ ചിത്രകാരികളിൽ ഒരാളായിരുന്നു ആർട്ടമെസിയ ജെന്റിലെസ്കി (1593–1656). ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയായ ആർട്ടെമിസിയ കടുത്ത വ്യക്തിപരമായ പോരാട്ടങ്ങളിലൂടെയാണ് കടന്നു പോയത്.1593 ജൂലൈ 8ന് ഇറ്റലിയിലെ റോമിലാണ് ആർട്ടമെസിയ ജെന്റിലെസ്കി ജനിച്ചത്. അവരുടെ അച്ഛന്‍ ഒറാസിയോ ജെന്റിലെസ്കി പ്രശസ്ത ചിത്രകാരനായിരുന്നു. അമ്മ പ്രുഡെൻഷ്യ മോണ്ടോൺ ആർട്ടെമെസിയക്ക് 12 വയസ്സുള്ളപ്പോൾ മരിച്ചു. പിന്നീട് അച്ഛന്റെ പരിപാലനത്തിൽ വളർന്ന അവളുടെ കലാപരിശീലനം അദ്ദേഹം ഏറ്റെടുത്തു. സ്ത്രീകൾക്ക് കലാശാലകളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അച്ഛന്റെ സ്റ്റുഡിയോയിൽ പ്രവേശനം ലഭിച്ചത് അവളുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിച്ചു.
Source link