KERALA

ക്രൈംത്രില്ലറിന്റെ ഉദ്വേഗമുണര്‍ത്തി ‘പോലീസ് ഡേ’; ട്രെയ്‌ലര്‍ പുറത്ത്‌


ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ചിത്രത്തിന്റെ എല്ലാഘടകങ്ങളും കോര്‍ത്തിണക്കി ‘പോലീസ് ഡേ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ജൂണ്‍ ആറിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.സന്തോഷ് മോഹന്‍ പാലോടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടിനി ടോം ആണ് അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത്. ടിനി ടോം ഇതുവരെ അവതരിപ്പിക്കാത്ത വേഷമാണ്‌ ചിത്രത്തില്‍ കൈകാര്യംചെയ്യുന്നത്. നര്‍മ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നിരുന്ന ടിനി ടോം മികച്ച ഒരു പോലീസ് കഥാപത്രത്തിലൂടെ തന്റെ ഇമേജ് തന്നെ മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ്. ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് ചിത്രത്തില്‍ ഏറെ ഉദ്വേഗവും സസ്‌പെന്‍സും നല്‍കി അവതരിപ്പിക്കുന്നത്.


Source link

Related Articles

Back to top button