മൂക്കിൽനിന്നു രക്തം; കാരണങ്ങൾ പലത്, നേസൽ സ്പ്രേ പരിഹാരമോ?

ചോദ്യം : എന്റെ മകന് 15 വയസ്സായി. കുറച്ചു നാളുകളായി ഇടയ്ക്കിടെ മൂക്കിൽ നിന്നു രക്തം വരുന്നു. എന്താണ് ഇതിനു കാരണം? എന്തെങ്കിലും ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണോ ഇത്? രക്തം വരുന്ന സമയത്ത് രക്തസമ്മർദം കൂടുതലായിട്ടാണു കാണുന്നത്.ഉത്തരം : അറുപതു ശതമാനം ആളുകളിലും ജീവിതത്തിൽ ഒരിക്കലെങ്കിലും മൂക്കിൽ നിന്നു രക്തം വന്നിട്ടുണ്ടാകും. 95-99% അവസര ങ്ങളിലും ഇത് ഗുരുതരമായ രോഗങ്ങൾ കൊണ്ടല്ല വരുന്നത്. ഈ പ്രശ്നം കൂടുതലായി കാണുന്നത് 15 വയസ്സിനോടടുത്ത പ്രായത്തിലും 50 വയസ്സിനുശേഷവുമാണ്. കുട്ടികളിൽ മൂക്കിൽ നിന്നു രക്തം വരുന്ന ഈ അവസ്ഥ പ്രായമാകുമ്പോൾ മാറിക്കൊള്ളും. പലപ്പോഴും ഇതിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സാധിക്കാറില്ലെങ്കിലും മൂക്കിനുള്ളിൽ വിരൽ കടത്തുന്ന സ്വഭാവം ഉള്ളവർക്കാണ് കൂടുതലായി വരാറുള്ളത്. പ്രത്യേകിച്ചും മൂക്കിന്റെ പാലത്തിനു വളവ് ഉള്ളവർക്ക് മൂക്കു പെട്ടെന്ന് ഉണങ്ങി മൂക്കിലെ സ്രവം കട്ടിയായി അവിടെ അടിഞ്ഞുകൂടി അസ്വസ്ഥത അനുഭവപ്പെടുകയും വിരലുകൾകൊണ്ട് അതു നീക്കം ചെയ്യാൻ ശ്രമിക്കുമ്പോൾ മുറിവ് ഉണ്ടാവുകയും രക്തം വരികയും ചെയ്യും. അന്തരീക്ഷത്തിൽ ഈർപ്പം കുറവുള്ള ശൈത്യകാലത്ത് ഇതു കൂടുതലായി കാണും. കുട്ടികളിലെ മറ്റൊരു പ്രശ്നം മൂക്കിനുള്ളിൽ അന്യ
Source link