KERALA

ക്ഷേത്രഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സർവേയർ ഹൃദയാഘാതം മൂലം മരിച്ചു


കോട്ടയം: ചെറുവള്ളി ദേവീക്ഷേത്ര ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ടീമിലെ ഹെഡ് സർവേയർ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ഉതിയറമൂല കാട്ടായിക്കോണം പടിഞ്ഞാറ്റേതിൽ ആർ. സുരേഷ്‌കുമാർ(50) ആണ് മരിച്ചത്. ഡെപ്യൂട്ടേഷനിൽ ബോർഡിൽ പ്രവർത്തിച്ചുവരികയായിരുന്നു. ദേവസ്വം ബോർഡിന്റെ ഭൂമിയിൽ അനധികൃത കൈയേറ്റം കണ്ടെത്തിയിരുന്നു. സ്വയം ഒഴിയാത്തതിനാൽ തിങ്കളാഴ്ച രാവിലെ ഒഴിപ്പിക്കാനായി എത്തിയ സംഘത്തിലെ അംഗമായിരുന്നു സുരേഷ്‌കുമാർ. ക്ഷേത്രദർശനത്തിന് ശേഷം മതിലിന് പുറത്തിറങ്ങിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Source link

Related Articles

Back to top button