കൗണ്ട്ഡൗൺ തുടങ്ങി; ട്രംപ്-പുട്ടിൻ ചർച്ച ഉറ്റുനോക്കി ലോകം, സ്വർണവും എണ്ണയും ഇടിഞ്ഞു, ടെൻഷനടിപ്പിക്കാൻ വിലക്കയറ്റക്കണക്ക്

തീരുവയുദ്ധത്തിന് ശമനമുണ്ടാകുംമുൻപേ ‘ചിപ്’ പോരിലേക്ക് കടന്ന് യുഎസും ചൈനയും. ട്രംപിന്റെ അനുവാദത്തോടെ എൻവിഡിയ ചൈനയിലേക്ക് കയറ്റി അയച്ച എച്ച്20 ചിപ്പുകൾ (എഐ സെമികണ്ടക്ടറുകൾ) നിലവാരമില്ലാത്തതും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് ചൈനീസ് ദേശീയ മാധ്യമ പ്രതിനിധി യുയുവാൻ ടാൻടിയൻ കഴിഞ്ഞദിവസം ഒരു സാമൂഹികമാധ്യമത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ചിപ്പുകൾ വാങ്ങേണ്ടെന്ന് തീരുമാനിക്കാൻ ചൈനയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുറമേ നിന്ന് ഈ ചിപ്പുകളെ നിയന്ത്രിക്കാവുന്ന ഹാർഡ്‍വെയർ ഫങ്ഷനുകൾ ഈ ചിപ്പുകളിലുണ്ടെന്നും ചൈന ആരോപിച്ചിരുന്നു. ആരോപണങ്ങൾ നിഷേധിച്ച എൻവിഡിയ, സൈബർ സെക്യൂരിറ്റി കമ്പനിക്ക് പ്രധാനമാണെന്നും പുറമെനിന്നു നിയന്ത്രിക്കുന്ന ‘പിൻവാതിൽ’ കമ്പനിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എൻവിഡിയയുടെ മറ്റ് എഐ ചിപ്പുകളെ അപേക്ഷിച്ച് ഏറെ സുരക്ഷാഭീഷണിയുള്ളതാണ് എച്ച്20 ചിപ്പുകളെന്നും അവ ആധുനിക മികവുകളുള്ളതല്ലെന്നും ചൈന ആരോപിച്ചിട്ടുണ്ട്.∙ യുഎസ്-ചൈന തീരുവ ചർച്ച ഇനിയും സമവായത്തിലെത്തിയിട്ടില്ല.∙ ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.43% കയറി.
Source link