KERALA

കൽപറ്റയിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം കണ്ടു നിർത്തി; ഡോക്ടറെ വരുത്തി ചികിത്സ നൽകി പ്രിയങ്കാഗാന്ധി


മുക്കം: കല്പറ്റയിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തിൽ പരിക്കേറ്റവരെ കണ്ടപ്പോൾ ചികിത്സയൊരുക്കി പ്രിയങ്കാഗാന്ധി എംപി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കല്പറ്റയിലേക്ക്‌ പോകുമ്പോഴാണ് ഈങ്ങാപ്പുഴയിലെ വാഹനാപകടം പ്രിയങ്കയുടെ ശ്രദ്ധയിൽപ്പെട്ടത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.തുടർന്ന് പ്രിയങ്ക വാഹനവ്യൂഹം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തന്‍റെ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ പ്രിയങ്കാഗാന്ധി, വാഹനവ്യൂഹത്തിലെ ഡോക്ടറെ വരുത്തി പരിക്കേറ്റവർക്ക് പ്രാഥമികചികിത്സ നൽകി. ഒപ്പമുണ്ടായിരുന്ന ആംബുലൻസിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നിർദേശവും നൽകിയാണ് പ്രിയങ്ക യാത്ര തുടർന്നത്. പരിക്കേറ്റവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Source link

Related Articles

Back to top button