ഫെഡ് ആവേശത്തിൽ മുന്നേറി രൂപയും വിപണിയും

ഫെഡ് നിരക്ക് രണ്ട് പ്രാവശ്യം കൂടി കുറക്കുമെന്ന സൂചനയിൽ വൻ കുതിപ്പ് നടത്തിയ നാസ്ഡാകിന് പിന്നാലെ ഇന്ത്യൻ ഐടി തിരിച്ചുകയറിയത് വിപണിക്ക് ഇന്ന് നിർണായക മുന്നേറ്റം നൽകി. രണ്ട് ശതമാനം വരെ മുന്നേറിയ നാസ്ഡാക് 1.41% നേട്ടം കുറിച്ചപ്പോൾ ഡൗ ജോൺസും 0.92% മുന്നേറി. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും വലിയ നഷ്ടത്തിൽ വ്യാപാരം തുടരുന്നത് ആശങ്കയാണ്. നിർണായക കടമ്പയായ 23000 പോയിന്റിലും മുകളിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23216 പോയിന്റ് വരെ മുന്നേറിയ ശേഷം 1.24% നേട്ടത്തിൽ 23190 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 899 പോയിന്റ് മുന്നേറി 76348 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ഒന്നര മാസത്തിന് ശേഷം ബാങ്ക് നിഫ്റ്റി വീണ്ടും 50000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തു.മുന്നേറി രൂപഇന്ത്യ നികുതി കുറച്ചേക്കും
Source link