ആയിരം സ്വപ്‌നങ്ങളുടെ നിറവ്; ‘എൻ്റെ വീടി’ന്റെ താക്കോൽ കൈമാറി

കൊച്ചി: അടച്ചുറപ്പിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ ‘എന്റെ വീട്’ ഒന്നാം ഘട്ടം സാധ്യമായതിന്റെ ചാരുതാർത്ഥ്യത്തിലാണ് മാതൃഭൂമിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും. എറണാകുളം ജില്ലയിലെ ആറ് വീടുകളുടെ താക്കോല്‍ ദാനം നിർവഹിച്ചതോടെയാണ് സ്വപ്ന പദ്ധതിയായ ‘എന്റെ വീടി’ന്റെ ആദ്യഘട്ടത്തിലെ ആയിരം വീടുകളുടെ പൂർത്തീകരണം സാധ്യമായത്.സ്ഥലം ഇല്ലാത്തവർക്ക് സ്ഥലം നൽകിയും വീട് പണിയാൻ മറ്റ് സഹായങ്ങൾ നൽകിയും സമൂഹം കൂടി ഏറ്റടുത്ത പദ്ധതിയായി മാറുകയായിരുന്നു എന്റെ വീട് എന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. ഒരോ വീടും ഓരോ വികാരമാണ്. ഓരോരുത്തരും വൈകാരികമായാണ് കണ്ടത്. ആയിരം വീടുകൾ പൂർത്തിയാകുമ്പോൾ അത്രയും കുടുംബങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ചിറ്റിലപ്പിള്ളിക്കും കുടുംബത്തിനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങൾ സാധാരണ അവരുടെ സി എസ് ആർ. ഫണ്ടിന്റെ രണ്ട് ശതമാനം മാത്രമാണ് ഇത്തരം പദ്ധതികൾക്കായി ചെലവഴിക്കുക. എന്നാൽ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അതിനപ്പുറം ഈ പദ്ധതിയുടെ സാക്ഷത്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Source link