WORLD

പെരിയാർ ഹോസ്റ്റലിലെ കഞ്ചാവിന്റെ ഉറവിടം തേടി പൊലീസ്; പിന്നിൽ ‘ആലുവ ഭായി’യോ ‘പെരുമ്പാവൂർ ഭായി’യോ?


കൊച്ചി ∙ കളമശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിലെത്തിയ കഞ്ചാവിന്റെ ഉറവിടം ഏത്? എത്തിയ അളവെത്ര? അറസ്റ്റിലായ പ്രതികളിൽനിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്താൻ ശ്രമിക്കുന്ന രണ്ടു കാര്യങ്ങളാണിവ. ഇതര സംസ്ഥാനക്കാരനില്‍നിന്നു ലഹരി ലഭിച്ചുവെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. എന്നാൽ ‘ആലുവയിലെ ഭായി’യോ? ‘പെരുമ്പാവൂരിലെ ഭായി’യോ? എന്നത് അന്വേഷണ സംഘത്തിന് ഇനിയും ഉറപ്പിക്കാനായിട്ടില്ല. പ്രതികൾ നൽകിയ മൊഴി പലപ്പോഴും പരസ്പരവിരുദ്ധമാകുന്നതാണ് കാരണം. അതോടൊപ്പം, ഹോസ്റ്റലിലെത്തിയ കഞ്ചാവിൽ കുറെയെങ്കിലും ആർക്കെങ്കിലും നൽകുകയോ അല്ലെങ്കിൽ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടെന്നും പൊലീസ് കരുതുന്നു.


Source link

Related Articles

Back to top button