INDIA
ഗിഫ്റ്റ് നിഫ്റ്റിക്ക് നേട്ടം, പ്രതീക്ഷ പകർന്ന് യുഎസ് – ചൈന വ്യാപാര ചർച്ച, ഓഹരി വിപണി ഇന്ന് നേട്ടത്തിലാരംഭിക്കുമെന്ന് സൂചന

കഴിഞ്ഞ നാല് വ്യാപാരദിനങ്ങളിലെ തുടർച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്നലെ ചാഞ്ചാട്ടം നേരിട്ട ഇന്ത്യൻ ഓഹരി വിപണി ഇന്ന് ആഗോള വിപണികളുടെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ നേട്ടത്തിലാരംഭിക്കുമെന്നാണ് സൂചന. ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സെൻസെക്സ് ഇന്നലെ 53 പോയിന്റ് താഴ്ന്ന് 82391 ലും നിഫ്റ്റി ഒരു പോയിന്റ് മാത്രം നേട്ടത്തിൽ 25104 ലും അവസാനിച്ചു. വിപണികൾക്ക് മുന്നേറ്റംജപ്പാന്റെ നിക്കി 225 പോയിന്റുയർന്നപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി ഒരു ശതമാനത്തോളം മുന്നേറി.
Source link