INDIA

ഗുജറാത്തിൽ ഗിഫ്റ്റ് സിറ്റിക്കൊപ്പം വളർന്ന് ഗിഫ്റ്റ് നിഫ്റ്റി, കേരളത്തിലെ ഗ്ലോബൽ സിറ്റി എവിടെ?


കൊച്ചി ∙ കേരളം സ്വപ്‍നം കണ്ടു. ഗുജറാത്ത് നടപ്പാക്കി. അതാണ് ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക്സിറ്റി അഥവാ ഗിഫ്റ്റ് സിറ്റി. ദുബായിയും സിംഗപ്പൂരും പോലെ ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറും രാജ്യാന്തര സാമ്പത്തിക സേവന കേന്ദ്രമാക്കി മാറ്റാൻ നടപ്പാക്കിയ പദ്ധതി. ഗിഫ്റ്റ് സിറ്റി പോലെ തന്നെ സാമ്പത്തിക മേഖലയിൽ പ്രശസ്തമാണ് ഗിഫ്റ്റ് നിഫ്റ്റിയിലെ സാമ്പത്തിക സൂചികയും. കേരളം ഗ്ലോബൽ സിറ്റിയിൽ കുരുങ്ങിനിൽക്കുമ്പോൾ ഗുജറാത്തിന് ഗിഫ്റ്റ് നിഫ്റ്റി എന്ന സ്വന്തം സൂചികയുമുണ്ട്.നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ 2007ലാണ് 78,000 കോടിയുടെ ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് ആരംഭം കുറിച്ചത്. മറ്റു രാജ്യങ്ങളിലെ രാജ്യാന്തര സാമ്പത്തിക സേവനങ്ങളുടെ കുറച്ചു ഭാഗമെങ്കിലും ഇന്ത്യയിലേക്കു കൊണ്ടുവരിക, ഇന്ത്യയുടെ വിവിധ സാമ്പത്തിക ഉൽപന്നങ്ങളിലേക്കു വിദേശ സാമ്പത്തിക ധനകാര്യ സ്ഥാപനങ്ങളെയും വലിയ നിക്ഷേപകരെയും ആകർഷിക്കുക എന്നിവയാണ് ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ലക്ഷ്യം.ഐഎഫ്എസ്‌സിയിൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ രാജ്യാന്തര എക്സ്ചേഞ്ച് പ്രവർത്തിക്കുന്നുണ്ട്. 


Source link

Related Articles

Back to top button