ഗുജറാത്ത് ടൈറ്റൻസിനു ടോസ്, പഞ്ചാബിനെ ബാറ്റിങ്ങിനു വിട്ട് ശുഭ്മൻ ഗിൽ; വിഷ്ണു വിനോദ് കളിക്കില്ല

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ടോസ്. ടോസ് ജയിച്ച ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പഞ്ചാബിനെ ബാറ്റിങ്ങിനു വിട്ടു. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണു മത്സരം. പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കു കീഴിലാണ് പഞ്ചാബ് ഇന്നു കളിക്കാനിറങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടിക്കൊടുത്ത അയ്യർ, മെഗാലേലത്തിനു മുൻപ് ടീം വിടുകയായിരുന്നു. മലയാളി താരം വിഷ്ണു വിനോദിന് പഞ്ചാബ് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല.ഗുജറാത്ത് ടൈറ്റൻസ് പ്ലേയിങ് ഇലവൻ– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ഷാറുഖ് ഖാൻ, രാഹുൽ തെവാത്തിയ, സായ് കിഷോർ, അർഷദ് ഖാൻ, റാഷിദ് ഖാൻ, കഗിസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
Source link