INDIA

ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ്, മനോരമ സമ്പാദ്യം ഓഹരി-മ്യൂച്വൽഫണ്ട് സൗജന്യ ക്ലാസ് ഏപ്രിൽ 26ന് കൊച്ചി മനോരമയിൽ


കൊച്ചി∙ മലയാള മനോരമ സമ്പാദ്യവും ധനകാര്യ സേവനസ്ഥാപനമായ ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റും ചേർന്നു നടത്തുന്ന സൗജന്യ ഓഹരി വിപണി-മ്യൂച്വൽഫണ്ട് നിക്ഷേപ ബോധവൽകരണ സെമിനാർ ഏപ്രിൽ 26ന് രാവിലെ 9.30ന് കൊച്ചി മലയാള മനോരമ ഓഫീസിലെ സെമിനാർ ഹാളിൽ നടക്കും. ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ് നാഷണൽ ഹെഡ് ശരവണ ഭവൻ ഉദ്ഘാടനം ചെയ്യും. എസ്. രമേശ് (ഡെപ്യൂട്ടി ജനറൽ മാനേജർ, സർക്കുലേഷൻ, മലയാള മനോരമ) അധ്യക്ഷനാകും.ഡോ. സനേഷ് ചോലക്കാട് (സെബി സ്മാർട്സ് ആൻഡ് എൻഎസ്ഇ ട്രെയ്നർ) ക്ലാസ് നയിക്കും. എംസിഎക്സ് കേരള ഹെഡ് ബിജു ഗോപിനാഥ്,  ബിഎസ്ഇ ഡെപ്യൂട്ടി മാനേജർ-കേരള പ്രജിത്ത് എന്നിവരാണ് മുഖ്യ ക്ഷണിതാക്കൾ. ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് അനൂപ് മേനോൻ, നോർത്ത് കേരള റീജണൽ മാനേജർ ജിബിൻ ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ഗുഡ്‍വിൽ, മനോരമ ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങൾ ലഭിക്കും. മലയാള മനോരമ, ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ് എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 


Source link

Related Articles

Back to top button