WORLD
ഗുണമില്ല; ഇന്ത്യാസഖ്യം തിരഞ്ഞെടുപ്പിൽ മതി:സിപിഎം

തിരുവനന്തപുരം ∙ ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തിൽ തുടർന്നാലും അതിലെ മുഖ്യകക്ഷിയായ കോൺഗ്രസിൽനിന്നു പാർട്ടിക്കുള്ള വേർതിരിവ് ഇനിമുതൽ കൃത്യമായി രേഖപ്പെടുത്തി മുന്നോട്ടുപോകാൻ സിപിഎം തീരുമാനം. മധുരയിൽ ബുധനാഴ്ച തുടങ്ങുന്ന പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്ന രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണിതു വ്യക്തമാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യം പാർട്ടിക്കു കേരളത്തിൽ തിരിച്ചടിയായെന്നും മറ്റു സംസ്ഥാനങ്ങളിൽ കാര്യമായ നേട്ടമുണ്ടായില്ലെന്നും വിലയിരുത്തിയാണ് പുതിയ രാഷ്ട്രീയ ലൈൻ സ്വീകരിക്കുന്നത്. ഇതോടെ കോൺഗ്രസുമായുള്ള ബന്ധം, മധുര പാർട്ടി കോൺഗ്രസിലും പ്രധാന ചർച്ചാവിഷയമാകുമെന്ന് ഉറപ്പായി.
Source link