WORLD
നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാൻ ഹുസൈനി അന്തരിച്ചു; ജയലളിത മുഖ്യമന്ത്രിയായപ്പോൾ സ്വയം ‘കുരിശിലേറിയ’ ഫാൻ

ചെന്നൈ∙ തമിഴ് നടനും കരാട്ടെ, അമ്പെയ്ത്ത് വിദഗ്ധനുമായ ഷിഹാൻ ഹുസൈനി അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രക്താർബുദത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചെന്നൈ ബസന്ത് നഗറിലുള്ള വസതിയിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം തുടർന്ന് ഷിഹാൻ ഹുസൈനിയുടെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർഥികൾക്കു പഠനത്തിനായി വിട്ടുനൽകും.‘ഹു’ എന്നറിയപ്പെടുന്ന ഷിഹാൻ ഹുസൈനി വളരെ നാളായി രക്താർബുദത്തോട് പോരാടുകയായിരുന്നു. തന്റെ പോരാട്ടത്തിന്റെ കഥകൾ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുമായി നിരന്തരം പങ്കുവച്ചിരുന്നു. ഇതിനു വലിയ ജനശ്രദ്ധയാണ് ലഭിച്ചിരുന്നത്.
Source link