‘ഗുരുവും ബാപ്പുവും ധർമയോഗിയും കർമയോഗിയും; മനുഷ്യത്വമാണു വലുത്, വീണ്ടെടുക്കേണ്ടത് മാനവികത’

തിരുവനന്തപുരം ∙ മനുഷ്യസേവനത്തിലൂടെയാണ് ആധ്യാത്മിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും സാർഥകവും സഫലവും ആകുന്നതെന്നു മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും 100 വർഷം മുൻപു കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‘‘ഗുരുവും ബാപ്പുവും ഒരേ സമയം ധർമയോഗിയും കർമയോഗിയുമായിരുന്നു. ഇരുവരിലും വൈവിധ്യമല്ല, പരസ്പര പൂരകത്വമാണുള്ളത്. മതജീവിതത്തിന്റെ ബാഹ്യമായ പൊള്ളത്തരങ്ങളെ ഇരുവരും ചോദ്യം ചെയ്തു. മനുഷ്യത്വമാണു വലുതെന്നും മാനവികതയാണു വീണ്ടെടുക്കേണ്ടതെന്നും 100 വർഷം മുൻപു നടന്ന ചരിത്രപ്രസിദ്ധമായ അവരുടെ കൂടിക്കാഴ്ച വിളംബരം ചെയ്തു. വെറുപ്പിന്റെ രാഷ്ട്രീയവും മതം ഉപയോഗപ്പെടുത്തിയുള്ള ഭിന്നിപ്പിനെയും ഭാരതീയർ നേരിടേണ്ടതുണ്ട്. നൂറുവർഷങ്ങൾക്കു മുൻപ് രണ്ടു മഹാത്മാക്കൾ ഛിദ്രശക്തികളെക്കുറിച്ചു നൽകിയ മുന്നറിയിപ്പ് ഒരു നൂറ്റാണ്ടിനിപ്പുറവും പ്രസക്തമാണ്’’– തുഷാർ ഗാന്ധി പറഞ്ഞു.
Source link