KERALA

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് കീഴടങ്ങി, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു


തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സുകാന്ത് സുരേഷ് കീഴടങ്ങി. ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് സുകാന്ത് കീഴടങ്ങുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഇന്ന് രാവിലെ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് കീഴടങ്ങിയത്. ഇയാള്‍ ഇത്രയും നാള്‍ ഒളിവിലായിരുന്നു. ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ കൊച്ചി സിറ്റി പോലീസിന് മുമ്പാകെ സുകാന്ത് കീഴടങ്ങുകയായിരുന്നു. അല്‍പ സമയത്തിനകം ഇയാളെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസിന് കൈമാറും.


Source link

Related Articles

Back to top button