KERALA

ഗൂഗിളിന് ശക്തമായ വെല്ലുവിളിയുമായി ഓപ്പണ്‍ എഐ, പുതിയ ഷോപ്പിങ് സെർച്ചുമായി ചാറ്റ് ജിപിടി


ചാറ്റ് ജിപിടി സെർച്ചിൽ ഇനി മെച്ചപ്പെട്ട വ്യക്തിപരമായ ഓൺലൈൻ ഷോപ്പിങ് അനുഭവവും ലഭ്യമാവും. തിങ്കളാഴ്ചയാണ് ഓപ്പൺ എഐ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ചാറ്റ് ജിപിടി സെർച്ച് ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താവ് ഒരു ഉൽപ്പന്നം തിരയുമ്പോൾ, ചാറ്റ് ജിപിടി ആ ഉൽപ്പന്നത്തിന്റെ ചിത്രങ്ങളും വിശദവിവരങ്ങളും വിലയും റിവ്യൂവും ലഭ്യമാക്കും. ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും സെർച്ച് ഫലങ്ങളിൽ ലഭ്യമാവും.ചാറ്റ് ജിപിടി പ്ലസ്, പ്രോ വരിക്കാർക്കും സൗജന്യ ഉപഭോക്താക്കൾക്കും ഈ സെർച്ച് ഫീച്ചർ ലഭ്യമാവും. അക്കൗണ്ട് ഇല്ലാതെയും ചാറ്റ് ജിപിടിയിൽ ഉൽപ്പന്നങ്ങൾ തിരയാനാവും. ഫാഷൻ, ബ്യൂട്ടി, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും ഗൃഹോപകരണങ്ങൾക്കുമാണ് എഐ സെർച്ച് ഫലങ്ങളിൽ പ്രാമുഖ്യം നൽകുക.


Source link

Related Articles

Back to top button