KERALA

ഗൂഗിൾ ജെമിനൈക്ക് വിട ! സാംസങ് ഫോണുകളിലും ബ്രൗസറിലും Perplexity AI താമസിയാതെ എത്തും


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് സുപ്രധാനമായ നീക്കത്തിനരികിലാണ് സാംസങ്. സാംസങ്ങിന്റെ ഭാവി സ്മാര്‍ട്‌ഫോണുകളില്‍ പെര്‍പ്ലെക്‌സിറ്റി എഐ സന്നിവേശിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് കമ്പനിയെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഐ സ്റ്റാര്‍ട്ടപ്പ് ആയ പെര്‍പ്ലെക്‌സിറ്റിയുടെ എഐ മോഡലുകള്‍ ഏറെ മുൻപന്തിയിലാണ്‌. സാംസങ്ങും പെര്‍പ്ലെക്‌സിറ്റിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലം കണ്ടാല്‍, സാംസങ്ങിന്റെ ഭാവി സ്മാര്‍ട്‌ഫോണുകളില്‍ ഗൂഗിള്‍ ജെമിനൈക്ക് പകരം പെര്‍പ്ലെക്‌സിറ്റി എഐയ്ക്കായിരിക്കും സ്ഥാനം. ബ്രൗസര്‍, ബിക്‌സ്ബി വിര്‍ച്വല്‍ അസിസ്റ്റന്റ്, ഓപ്പറേറ്റിങ് സിസ്റ്റം ഉള്‍പ്പടെയുള്ള സുപ്രധാനമായ മേഖലകളില്‍ പെര്‍പ്ലെക്‌സിറ്റി എഐയുടെ കഴിവുകള്‍ ഉള്‍പ്പെടുത്താനാണ് സാംസങ്ങിന്റെ പദ്ധതി. 2026-ല്‍ പുറത്തിറങ്ങാനിടയുള്ള ഗാലക്‌സി എസ്26 സീരീസില്‍ പെര്‍പ്ലെക്‌സിറ്റി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ചര്‍ച്ചകളില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.


Source link

Related Articles

Back to top button