INDIA
വിപണിയിൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ മുന്നേറ്റം, ഈ വർഷം ഇതു വരെ നിക്ഷേപിച്ചത് 3 ലക്ഷം കോടി രൂപ

2025ൽ ഇതുവരെ മ്യൂച്വൽ ഫണ്ടുകളും ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും പെൻഷൻ ഫണ്ടുകളും ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപന (ഡി ഐ ഐ) ങ്ങളുടെ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നതായി കണക്കുകൾ.8 വർഷങ്ങൾക്ക് ശേഷമാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഇത്രയും ഉയർന്ന അർദ്ധ വാർഷിക നിക്ഷേപം നടത്തുന്നത്. ഇങ്ങനെ പോയാൽ ഈ വർഷം നിക്ഷേപം പുതിയ റെക്കോർഡിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിലും ഏപ്രിലിലും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വിപണിയിലെ നിക്ഷേപം കുറഞ്ഞെങ്കിലും മെയ് മാസം 66,000 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ജൂണിൽ ഇതുവരെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ 29,000 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
Source link