KERALA
ഗോകുലം ഗോപാലനെ ഇ.ഡി. ചോദ്യം ചെയ്യുന്നു; വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ ഗോകുലത്തിന്റെ കോര്‍പറേറ്റ് ഓഫീസില്‍ ഇ.ഡി. കൊച്ചി യൂണിറ്റാണ് ചോദ്യം ചെയ്യുന്നത്. ഗോകുലം ഗോപാലന്റെ കോഴിക്കോട്ടേയും ചെന്നൈയിലേയും സ്ഥാപനങ്ങളിലും വീട്ടിലും ഇ.ഡി. റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിന്‍സിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോര്‍പറേറ്റ് ഓഫീസിലുമാണ് രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. ഇ.ഡി. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Source link