ആമിർ ഖാനും അല്ലുവും ഒന്നിക്കുന്നു?; താരങ്ങൾ ഒന്നിച്ചുള്ള ചിത്രം ഏറ്റെടുത്ത് ആരാധകർ

ന്യൂഡൽഹി: തെലുഗ് സൂപ്പർതാരം അല്ലു അർജുൻ ബോളിവുഡ് താരം ആമിർ ഖാനെ സന്ദർശിച്ചതായി റിപ്പോർട്ടുകൾ. ആമിറിന്റെ മുംബൈയിലെ വീട്ടിലെത്തിയായിരുന്നു അല്ലു ആമിറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു ഫാൻ പേജ് ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. തങ്ങളുടെ പ്രിയ താരങ്ങൾ ഒന്നിച്ചുനിൽക്കുന്ന ചിത്രത്തിന് വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമില്ലെങ്കിലും ഇരുവരും ഉടൻ ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. പുഷ്പ 2-വിന്റെ വലിയ വിജയത്തിന് ശേഷം സൺ പിക്ചേഴ്സ് നിർമിക്കുന്ന ആറ്റ്ലീ ചിത്രമാണ് അടുത്തതായി തീയേറ്ററിലെത്തുന്ന അല്ലു അർജുൻ ചിത്രം. അല്ലു അര്‍ജുന്റെ 22-ാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണിത്. ലോകോത്തര മികവുള്ള ഇന്ത്യന്‍ സിനിമാ പ്രഖ്യാപനത്തിന്റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
Source link