WORLD
‘ഗോധ്ര കലാപം വലിയ ദുരന്തം, എന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചു; എന്റെ ശക്തി എന്റെ പേരിലല്ല’

ന്യൂഡൽഹി ∙ വിമർശനമാണു ജനാധിപത്യത്തിന്റെ ആത്മാവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘‘നല്ലരീതിയിലുള്ള വിമർശനങ്ങൾ വേണം. ഇന്ന് നമ്മൾ കാണുന്നത് യഥാർഥ വിമർശനങ്ങളല്ല. യഥാർഥ വിമർശനങ്ങൾ ഉന്നയിക്കാൻ കൃത്യമായ പഠനവും ഗവേഷണവും വേണം. ഇന്ന് ആളുകൾ കുറുക്കുവഴി തേടുകയാണ്. കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാതെ ആരോപണങ്ങളിലേക്ക് എടുത്തുചാടുന്നു’’– മോദി ആരോപിച്ചു. ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണു മോദിയുടെ വിമർശനം. അഭിമുഖത്തിൽ മോദി പറഞ്ഞ പ്രധാനകാര്യങ്ങൾ ∙ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ലോകം നമ്മെ ശ്രദ്ധിക്കുന്നു. ബുദ്ധന്റെ നാടാണ് ഇന്ത്യ. ഇന്ത്യക്കാർ കലഹങ്ങളും സംഘർഷങ്ങളും പ്രോത്സാഹിപ്പിക്കാറില്ല. ഐക്യമാണ് ആഗ്രഹിക്കുന്നത്. നമ്മൾ സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു.
Source link