ഗോൾഡൻ ജനറേഷന്റെ ‘തല നരച്ചു’, പ്ലേഓഫിൽ കളിച്ചിട്ട് 10 വർഷം; അടിമുടി പുതുക്കിപ്പണിത് പഞ്ചാബ്; ‘ശ്രേയസ്’ കൊണ്ടുവരുമോ, പോണ്ടിങ്?

‘‘ഇത്തവണ പഞ്ചാബ് കിങ്സ് ആയിരിക്കും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം. ഞാൻ ആ ടീമിന്റെ ഭാഗമായതു കൊണ്ടു പറയുന്നതല്ല. ഇത്തവണ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഒന്ന് തീർച്ചയായും പഞ്ചാബ് ആയിരിക്കും. പഞ്ചാബിന്റെ 14–ാം മത്സരം പൂർത്തിയാകുന്ന ദിവസം, ഞാൻ നിങ്ങളെ വിളിച്ച് ഈ പോഡ്കാസ്റ്റ് റീപ്ലേ ചെയ്യാൻ ആവശ്യപ്പെടും’ – ഐപിഎലിൽ പഞ്ചാബ് കിങ്സ് ഇത്തവണ നിലനിർത്തിയ രണ്ടു താരങ്ങളിൽ ഒരാളായ ശശാങ്ക് സിങ്ങിന്റെ വാക്കുകളാണിത്. ഐപിഎലിൽ ഒരു തവണ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാര്യമായ ഒരു നേട്ടവും പറയാനില്ലാത്ത പഞ്ചാബ് ടീമംഗത്തിന്റെ വമ്പു പറച്ചിലായി ഈ പ്രസ്താവനയെ കാണാൻ വരട്ടെ. മെഗാതാരലേലത്തിനു മുൻപ് രണ്ടേരണ്ട് താരങ്ങളെ, അതും അൺക്യാപ്ഡ് താരങ്ങളെ മാത്രം നിലനിർത്തി, ഏറ്റവും ഉയർന്ന തുകയുമായി താരലേലത്തിനു പോയി, അടിമുടി അഴിച്ചുപണിത ടീമുമായി പഞ്ചാബ് കിങ്സ് ഐപിഎൽ 18–ാം സീസണിന് എത്തുമ്പോൾ, ഇത്തവണ അവർ പേര് അന്വർഥമാക്കി ഐപിഎലിന്റെ ‘കിങ്സ്’ ആയേക്കാം!
ആദ്യകാലത്ത് യുവരാജ് സിങ്, മഹേള ജയവർധനെ – കുമാർ സംഗക്കാരെ എന്നിവരുടെ പേരിലും, കളത്തിനു പുറത്ത് പ്രീതി സിന്റയുടെ ബോളിവുഡ് ഗ്ലാമറിന്റെ അകമ്പടിയിലും പ്രശസ്തി നേടിയ ടീമിന്, കളത്തിൽ നേട്ടങ്ങൾ തീരെ തുച്ഛം. ഐപിഎലിൽ 17 സീസണുകളിലും കളിച്ച അഞ്ച് ടീമുകളിൽ ഒന്നാണെങ്കിലും,
Source link