WORLD

‘ഗ്രീൻകാർഡുള്ളതുകൊണ്ട് ആയുഷ്കാലം യുഎസിൽ കഴിയാമെന്ന് കരുതേണ്ട; അഭിപ്രായ സ്വാതന്ത്ര്യമല്ല രാജ്യ സുരക്ഷയാണ് പ്രധാനം’


വാഷിങടൻ∙ ഗ്രീന്‍ കാര്‍ഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവര്‍ക്ക്‌ എല്ലാ കാലത്തും യുഎസിൽ താമസിക്കാമെന്നു കരുതേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുഎസിൽ സ്ഥിരതാമസത്തിനുള്ള അനുമതി (പെര്‍മനെന്റ് റെസിഡന്റ് കാര്‍ഡ്) രേഖയാണ് ഗ്രീന്‍ കാര്‍ഡ്. പെര്‍മനെന്റ് റെസിഡന്‍സി (പിആർ) എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീന്‍ കാര്‍ഡ് ഉറപ്പുനല്‍കുന്നില്ലെന്നും ജെ.ഡി.വാൻസ് വ്യക്തമാക്കി. ‘‘ഈ രാജ്യത്ത് ഒരാള്‍ വേണ്ടെന്ന് നമ്മുടെ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാല്‍ പിന്നെ അയാള്‍ക്ക് ഇവിടെ തുടരാനുള്ള യാതൊരു അവകാശവുമില്ല. രാജ്യത്ത് ആരെയൊക്കെ ചേര്‍ക്കണമെന്നു തീരുമാനിക്കുന്നത് യുഎസിലെ ജനങ്ങളാണ്‌. അഭിപ്രായ സ്വാതന്ത്ര്യത്തെക്കാള്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം’’– വാന്‍സ് പറഞ്ഞു.ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീനെ അനുകൂലിച്ച് കൊളംബിയ സര്‍വകലാശാലയില്‍ നടന്ന പ്രകടനത്തിൽ പിടിയിലായ മഹ്‌മൂദ് ഖലീലിന്റെ ഗ്രീന്‍ കാര്‍ഡ്‌ റദ്ദാക്കാനുള്ള നടപടികള്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടത്തുന്നതിനിടെയാണ് ജെ.ഡി.വാൻസിന്റെ പ്രസ്താവന. ന്യൂയോര്‍ക്കില്‍നിന്ന് അറസ്റ്റ് ചെയ്ത ഖലീല്‍ ഇപ്പോള്‍ ലൂസിയാനയിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്.


Source link

Related Articles

Back to top button