അന്ന് 37 പന്തിൽ പത്താന്‍ സെഞ്ചുറിയടിക്കുമ്പോൾ ജനിച്ചിട്ടുപോലുമില്ല; വൈഭവ് പഴങ്കഥയാക്കിയത് ആ റെക്കോഡ്

2010 മാര്‍ച്ച് 13-ന് മുംബൈ ഇന്ത്യന്‍സിനെതിരേ വാങ്കഡെ സ്‌റ്റേഡിയത്തിലായിരുന്നു അന്ന് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന യൂസഫ് പത്താന്റെ വെടിക്കെട്ട് സെഞ്ചുറി. വെറും 37 പന്തില്‍ സെഞ്ചുറി കുറിച്ച യൂസഫ് അന്ന് ഐപിഎല്ലില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും അന്ന് സ്വന്തമാക്കി. യുസഫിന്റെ ആ ഇന്നിങ്‌സ് വാങ്കഡെ സ്റ്റേഡിയത്തില്‍ അരങ്ങേറുമ്പോള്‍ വൈഭവ് സൂര്യവംശിയെന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ ജനിച്ചിട്ടുപോലുമില്ലായിരുന്നു. യൂസഫിന്റെ ആ ഇന്നിങ്‌സ് പിറവിയെടുക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാതിരുന്ന വൈഭവാണ് 15 വര്‍ഷങ്ങള്‍ക്കിപ്പുറം യൂസഫ് പത്താന്റെ ഐപിഎല്‍ റെക്കോഡ് പഴങ്കഥയാക്കിയിരിക്കുന്നത്. 2010 ഐപിഎല്ലില്‍ മുംബൈക്കെതിരേ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു പത്താന്റെ റെക്കോഡ് സെഞ്ചുറി. 37 പന്തില്‍ എട്ട് സിക്‌സും ഏഴു ഫോറും സഹിതം 100 റണ്‍സെടുത്ത യൂസഫ് പിന്നാലെ റണ്ണൗട്ടാകുകയായിരുന്നു. ഒടുവില്‍ വിജയത്തിന് നാലു റണ്‍സകലെ രാജസ്ഥാന്‍ വീണു.
Source link