WORLD

വീണ്ടും ഉയരെ എത്താൻ ഒരു 'ഇന്ത്യൻ'; ശുഭാംശു ശുക്ല 'ഡ്രാഗണിൽ' പുറപ്പെടും,ഇസ്രോയ്ക്കും നിർണായകം


ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല, സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഫ്ലോറിഡയിൽ നിന്ന് അടുത്തമാസം ഈ ദൗത്യം വിക്ഷേപിക്കപ്പെടും.സ്‌പേസിന്റെ നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് ആക്സിയോം 4(AX-4) എന്നാണ് പേര് നൽകിയിരിക്കുന്നത്. ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന്‍ രാകേശ് ശര്‍മയാെണങ്കിലുംരാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരന്‍,അല്ലെങ്കിൽ ഇസ്രോ അംഗം എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലാകും.


Source link

Related Articles

Back to top button