KERALA

ചപ്പുചവറുകള്‍ക്ക് തീയിടുമ്പോൾ തീ ആളിപ്പടർന്നു, വയോധികന്‍ പൊളളലേറ്റ് മരിച്ചു


പാറശ്ശാല: പുരയിടത്തിലെ ചപ്പുചവറുകള്‍ക്ക് തീയിടവേ വയോധികന്‍ പൊളളലേറ്റ് മരിച്ചു. പാറശ്ശാലക്ക് സമീപം പൂഴിക്കുന്ന് വെങ്കടമ്പ് പിലിയാംകോണത്ത് സന്ധ്യാഭവനില്‍ മുരളീധരന്‍ നായര്‍ (80)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോയെ മുരളീധരന്‍ നായര്‍ വെട്ടുകത്തിയും തീപ്പെട്ടിയുമായി വീട്ടില്‍നിന്ന് സമീപത്തെ പുരയിടത്തിലേക്ക് പോവുകയായിരുന്നു. ഉണങ്ങിയ ഇലകളും മറ്റും കൂട്ടിയിട്ട് കത്തിക്കവെ തീ ആളിപ്പടര്‍ന്നു. വേനല്‍ക്കാലമായതിനാല്‍ സമീപത്തെ ഉണങ്ങിയ ഇലകളിലേക്കും തീ പടരുകയും മുരളീധരന്‍ നായര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.


Source link

Related Articles

Back to top button