KERALA
ചരിത്രം സൃഷ്ടിച്ച് എമ്പുരാന്‍; 58 കോടി കടന്ന് അഡ്വാന്‍സ് സെയില്‍സ്

പ്രീ സെയില്‍സ് ബിസിനസില്‍ ചരിത്രം സൃഷ്ടിച്ച് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം ഇതുവരെ 58 കോടിയിലേറെ അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ നേടിയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.റിലീസിന് മുമ്പേ തന്നെ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് എമ്പുരാന്‍. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് 21-ന് രാവിലെ ഒമ്പതുമണിക്കാണ് ആരംഭിച്ചത്. ബുക്കിങ് ട്രെന്‍ഡിങ്ങില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.
Source link