WORLD
ചാംപ്യൻസ് ട്രോഫിയിലെ കരുത്തരെ നോട്ടമിട്ട് ഐപിഎൽ ടീമുകൾ, ഒഴിവുള്ള ‘സ്ലോട്ടുകൾ’ നികത്താൻ പകരക്കാർ

ചാംപ്യൻസ് ട്രോഫിയുടെ അരങ്ങൊഴിഞ്ഞതോടെ ക്രിക്കറ്റ് ലോകത്ത് ഐപിഎലിന്റെ ആവേശം ഉയർന്നുതുടങ്ങി. ദേശീയ ടീമുകളുടെ ഭാഗമായിരുന്ന പ്രധാന താരങ്ങളെല്ലാം ഐപിഎൽ ടീം ക്യാംപുകളിൽ എത്തിത്തുടങ്ങി. മാർച്ച് 22ന് ഐപിഎൽ 18–ാം സീസൺ തുടങ്ങാനിരിക്കെ, സ്ക്വാഡിൽ ബാക്കിയുള്ള സ്ലോട്ടുകൾ നികത്തുന്നതിനും പരുക്കേറ്റ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുന്നതിനുമുള്ള ഓട്ടത്തിലാണ് ടീമുകൾ. താരലേലത്തിൽ തഴയപ്പെട്ടെങ്കിലും ചാംപ്യൻസ് ട്രോഫിയിൽ മികവു തെളിയിച്ചതോടെ ഐപിഎൽ ടീമുകളുടെ വിളി കാത്തിരിക്കുന്ന കളിക്കാരും കുറവല്ല. അത്തരം ചില താരങ്ങൾ ഇതാ…ബെൻ ഡക്കറ്റ് (രാജ്യം: ഇംഗ്ലണ്ട്)
Source link