KERALA

ഐബിപിഎസ് എസ്ഒ മെയിന്‍സ് 2025 സ്‌കോര്‍കാര്‍ഡ് പ്രസിദ്ധീകരിച്ചു


ന്യൂഡല്‍ഹി: ഐബിപിഎസ് എസ്ഒ (സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍) മെയിന്‍സ് 2025 സ്‌കോര്‍കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) ആണ് സ്‌കോര്‍കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഓരോ സെക്ഷനിലും നേടിയ മാര്‍ക്ക്, മൊത്തത്തില്‍ നേടിയ മാര്‍ക്ക് എന്നിവ സ്‌കോര്‍കാര്‍ഡിലൂടെ അറിയാം. വിവിധ ബാങ്കുകളില്‍ 896 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കായി നടന്ന ഐബിപിഎസ് എസ്ഒ മെയിന്‍സ് പരീക്ഷ 2024 ഡിസംബര്‍ 14 -നാണ് നടത്തിയത്. 2025 ജനുവരി ഏഴിനായിരുന്നു ഫലപ്രഖ്യാപനം. മാര്‍ച്ച് 31 വരെ വെബ്‌സൈറ്റില്‍ സ്‌കോര്‍കാര്‍ഡുകള്‍ ലഭ്യമായിരിക്കും. പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ തിരഞ്ഞെടുപ്പിന്റെ അടുത്തഘട്ടമായ അഭിമുഖത്തിൽ പങ്കെടുക്കണം. തീയതി പിന്നീട് അറിയിക്കും.


Source link

Related Articles

Back to top button