KERALA

‘ചാക്കോ മാഷിന്റെ മോള്‍ക്ക്’ സ്‌പെഷ്യല്‍ മധുരം, തരുണിന് സ്‌നേഹചുംബനം; ‘തുടരും’ വിജയാഘോഷം


‘തുടരും’, ‘എമ്പുരാന്‍’ എന്നീ ചിത്രങ്ങളുടെ വിജയം ആഘോഷിച്ച് മോഹന്‍ലാലും ഇരുചിത്രങ്ങളുടേയും അണിയറ പ്രവര്‍ത്തകരും. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ‘ഹൃദയപൂര്‍വ്വം’ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ആഘോഷം. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ കെയ്ക്ക് മോഹന്‍ലാല്‍ മുറിക്കുന്നതിന്റേയും അണിയറപ്രവര്‍ത്തകര്‍ക്ക് പങ്കുവെക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.’എമ്പുരാന്റെ’ വിജയം ആഘോഷിക്കാന്‍ ഒരുക്കിയ കെയ്ക്ക് മുറിച്ച ശേഷം മോഹന്‍ലാല്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് നല്‍കി. തുടര്‍ന്ന് ‘തുടരും’ സിനിമയുടെ വിജയത്തിനായി ഒരുക്കിയ കെയ്ക്ക് ചിത്രത്തിന്റെ നിര്‍മാതാവായ എം. രഞ്ജിത്തിനും മോഹന്‍ലാല്‍ പങ്കുവെച്ചു. സംവിധായകരായ സത്യന്‍ അന്തിക്കാട്, തരുണ്‍മൂര്‍ത്തി, നടി ചിപ്പി രഞ്ജിത്ത്, തുടരും സിനിമയുടെ കഥയൊരുക്കിയ കെ.ആര്‍. സുനില്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.


Source link

Related Articles

Back to top button