KERALA
ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം സെഞ്ചുറി; റെക്കോഡ് നേട്ടവുമായി രചിന്‍ രവീന്ദ്ര

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനലിലെ സെഞ്ചുറി നേട്ടത്തോടെ റെക്കോഡിട്ട് ന്യൂസീലന്‍ഡ് താരം രചിന്‍ രവീന്ദ്ര. ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണ് രചിന്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ കുറിച്ചത്. 101 പന്തുകള്‍ നേരിട്ട താരം 108 റണ്‍സാണ് എടുത്തത്.നേരത്തേ ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ് മത്സരത്തിലും രചിന്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഒരു പതിപ്പില്‍ ഒന്നിലേറെ സെഞ്ചുറികള്‍ നേടുന്ന എട്ടാമത്തെ ബാറ്ററായിരിക്കുകയാണ് രചിന്‍. മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒന്നിലേറെ സെഞ്ചുറികള്‍ നേടുന്ന ആദ്യ ന്യൂസീലന്‍ഡ് ബാറ്ററെന്ന നേട്ടവും രചിന് സ്വന്തമായി.
Source link