KERALA
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിറങ്ങി; കോലിക്ക് അപൂര്‍വ റെക്കോഡ്, മുന്നില്‍ സച്ചിന്‍ മാത്രം

ദുബായ്: ന്യൂസീലന്‍ഡിനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ഇറങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ താരം വിരാട് കോലിക്ക് സ്വന്തമായത് അപൂര്‍വ റെക്കോഡ്. തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കളിക്കുന്ന കോലി ഇന്ത്യയ്ക്കായി 550 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമായി. 664 മത്സരങ്ങള്‍ കളിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ഈ പട്ടികയില്‍ കോലിക്ക് മുന്നിലുള്ളത്. 2013-ല്‍ വിരമിച്ച സച്ചിന്‍ 200 ടെസ്റ്റുകളും 463 ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും കളിച്ചിട്ടുണ്ട്. കോലി ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചത് 123 ടെസ്റ്റുകളും 302 ഏകദിനങ്ങളും 125 ടി20 മത്സരങ്ങളുമാണ്.
Source link