ചാരവൃത്തി കേസ്; താന്‍ നിരപരാധിയെന്ന് ജയിലില്‍ സന്ദര്‍ശിച്ച പിതാവിനോട് ജ്യോതി മല്‍ഹോത്ര

ന്യൂഡല്‍ഹി: താന്‍ നിരപരാധിയാണെന്ന് ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര. ജയിലില്‍ തന്നെ സന്ദര്‍ശിച്ച പിതാവ് ഹരിഷ് മല്‍ഹോത്രയോടാണ് ജ്യോതി താന്‍ ഈ കേസില്‍ നിരപരാധിയാണെന്ന് പറഞ്ഞത്. 14 ദിവസത്തെ പോലീസ് കസ്റ്റഡിയിലെ ആദ്യ ദിവസം ഹിസാറിലെ സെന്‍ട്രല്‍ ജയില്‍ നമ്പര്‍ 2-ല്‍ ജ്യോതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഹരിഷ് മല്‍ഹോത്ര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ജ്യോതിയെ കോടതി 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനേക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കിയെന്നതാണ് ജ്യോതിക്കെതിരായ പ്രധാന ആരോപണം. പാകിസ്താന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ജീവനക്കാരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നതായും പോലീസ് സംശയിക്കുന്നു.
Source link