KERALA

ചാറ്റ് ജിപിടിക്കും മെറ്റയ്ക്കും പകരം മറ്റൊരു ചാറ്റ് ബോട്ട്; പെര്‍പ്ലെക്‌സിറ്റി എഐഇനി വാട്‌സാപ്പിലും


പെര്‍പ്ലെക്‌സിറ്റി എഐ ചാറ്റ്‌ബോട്ട് ഇനി വാട്‌സാപ്പിലും ലഭിക്കും. പെര്‍പ്ലെക്‌സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സാപ്പ് വഴി പെര്‍പ്ലെക്‌സിറ്റി ഉപയോഗിക്കാന്‍ ഇഷ്ടമാണോ എന്ന് അരവിന്ദ് ദിവസങ്ങള്‍ക്ക് മുമ്പ് ഉപഭോക്താക്കളോട് ചോദിച്ചിരുന്നു. ‘askplexbot’ എന്ന പേരില്‍ ടെലഗ്രാമില്‍ നേരത്തെ തന്നെ പെര്‍പ്ലെക്‌സിറ്റി ചാറ്റ്‌ബോട്ട് ലഭ്യമാണ്. പെര്‍പ്ലെക്‌സിറ്റിക്ക് മുമ്പ് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയും മെറ്റ എഐയും വാട്‌സാപ്പില്‍ ലഭ്യമാണ്.


Source link

Related Articles

Back to top button