KERALA
ചികിത്സയിലുള്ള ഉപരാഷ്ട്രപതിയെ സന്ദർശിച്ച് പ്രധാനമന്ത്രി മോദി; ‘എത്രയും വേഗം സുഖം പ്രാപിക്കട്ടെ’

ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഡൽഹി എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായി സന്ദർശനത്തിന് ശേഷം മോദി എക്സിൽ കുറിച്ചു. ആശുപത്രി സന്ദർശിച്ച് ഉപരാഷ്ട്രപതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Source link