ചിങ്ങം 1 മുതല്‍ഈ നക്ഷത്രക്കാരായ ആണ്‍മക്കളിലൂടെ കുടുംബം രക്ഷപ്പെടും

ജ്യോതിഷപ്രകാരം ചില പ്രത്യേക നക്ഷത്രങ്ങളില്‍ ജനിച്ച ആണ്‍മക്കള്‍, പുരുഷന്മാര്‍ ചിങ്ങം 1 മുതല്‍ വീട്ടിലേക്ക് വരെ ഭാഗ്യം കൊണ്ടുവരുമെന്ന് ജ്യോതിഷം പറയുന്നു ജ്യോതിഷപ്രകാരം നക്ഷത്രഫലം എന്നത് പ്രധാനമാണ്. ഓരോരോ നക്ഷത്രക്കാര്‍ക്കും പൊതുഫലമുണ്ട്. ഇതല്ലാതെ ജനിച്ച സമയവും മാസവുമെല്ലാം അടിസ്ഥാനപ്പെടുത്തിയും ഫലങ്ങളുണ്ടാകാം. ചിങ്ങമാസം പിറക്കുന്നതിലൂടെ ചില പ്രത്യേക നക്ഷത്രക്കാര്‍ പുരുഷന്മാരെങ്കില്‍ നല്ല ഫലങ്ങള്‍ പറയുന്നു. ഈ നക്ഷത്രക്കാര്‍ ആണ്‍മക്കളായോ പുരുഷന്മാരായോ വീട്ടിലുണ്ടെങ്കില്‍ കുടുംബത്തിന് തന്നെ ഉയര്‍ച്ചയുണ്ടാകുന്നു. ഏതെല്ലാം നാളുകാരാണ് ഇതില്‍ പെടുന്നത് എന്നറിയാം.ചിത്തിരആദ്യനക്ഷത്രം ചിത്തിരയാണ്. ഈ നാളുകാരായ ആണ്‍മക്കള്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ ജീവിതത്തിലും കുടുംബത്തിലും നല്ല മാറ്റങ്ങള്‍ വരുന്നതായി കാണാം. ഇവര്‍ ഇത്രകാലം പരിശ്രമിച്ചിട്ടും പരിശ്രമം ഫലം കാണാതെ വന്നതെല്ലാം മാറി മറിയും. ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ ഉണ്ടാകും. ഇപ്പോള്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്തുകൊണ്ടിരിയ്ക്കുക. വിജയം ഇവരെ തേടിയെത്തും. രേവതിരണ്ടാമത്തേത് രേവതി നക്ഷത്രമാണ്. ഇൗ നാളുകാരായ ആണ്‍മക്കളിലൂടെ കുടുംബത്തിലും ജീവിതത്തിലും ഉയര്‍ച്ചയുണ്ടാകും. വിദ്യാഭ്യാസ, തൊഴില്‍, സാമ്പത്തിക ഉയര്‍ച്ച ഇവര്‍ക്ക് ഫലമായി പറയുന്നു. ഇവരുടെ അച്ഛനമ്മമാരുടെ ജീവിതത്തില്‍ വലിയ സന്തോഷങ്ങള്‍ വന്നു ചേരും. ഇവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. തൊടുന്നതെല്ലാം പൊന്നാകും. ഉയര്‍ച്ചയുടെ ദിവസങ്ങളാണ് ഇവരെ തേടിയെത്തുന്നത്. ഭരണിഅടുത്തത് ഭരണി നക്ഷത്രമുള്ള പുരുഷന്‍, മകന്‍, ആണ്‍കുട്ടിയുണ്ടെങ്കില്‍ ആ നക്ഷത്രപ്രഭ വീട്ടില്‍ ലഭിയ്ക്കും. ഇവരുടെ സഹോദരങ്ങള്‍ക്കും സഹധര്‍മ്മിണിയ്ക്കുമെല്ലാം ഉയര്‍ച്ചയുണ്ടാകും. ഇവരുടെ അച്ഛനമ്മമാര്‍ക്ക് രാജയോഗതുല്യമായ ഫലമുണ്ടാകും. ഇവര്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിയ്ക്കുന്ന മാനസിക പ്രയാസം മാറിക്കിട്ടും. ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തുമെല്ലാം വന്നു ചേരും. ഇവര്‍ വീട്ടിലുണ്ടെങ്കില്‍ വീട് രക്ഷപ്പെടും. പൂയംഅടുത്തത് പൂയം നക്ഷത്രമാണ്. ഇവര്‍ ജീവിതത്തില്‍ കഠിനാധ്വാനം കൊണ്ട് രക്ഷപ്പെടാന്‍ പോകുന്ന നക്ഷത്രമാണ്. വീട്ടില്‍ ഈ നക്ഷത്രക്കാരനായ പുത്രനെങ്കില്‍ ആ അച്ഛനും അമ്മയ്ക്കും ഉയര്‍ച്ചയുണ്ടാകും. സാമ്പത്തിക ഉന്നതി, പുണ്യപ്രവൃത്തി എല്ലാം ഫലമായി പറയുന്നു. ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അത് ഇവര്‍ക്ക് വശ്യമായി വരും. ഇത് ഈശ്വരന്‍ സഹായിച്ച് ഇവര്‍ക്ക് മംഗളമായി വന്നുചേരും. സങ്കടങ്ങള്‍ തീര്‍ന്ന് സന്തോഷം ലഭിയ്ക്കും. പൂരോരുട്ടാതിഅടുത്തത് പൂരോരുട്ടാതി നക്ഷത്രമാണ്. ഇവരുടെ ജീവിതത്തില്‍ ഇതുവരെയുണ്ടായ കഷ്ടനഷ്ടങ്ങള്‍ തീരാന്‍ പോകുന്നു. സ്ഥായിയായ പുഞ്ചിരി മുഖത്ത് ലഭിയ്ക്കാന്‍ തക്ക അവസരങ്ങള്‍ വന്നു ചേരും. ജീവിതത്തില്‍ സ്വപ്‌നം കണ്ടത് നേടാന്‍ സാധിയ്ക്കും. ധനപരമായ പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിയ്ക്കും. കുടുംബജീവിതത്തില്‍ നല്ലതു വരും. ഇവരുടെ അച്ഛനമ്മമാര്‍ക്ക് ഉയര്‍ച്ചയും സൗഖ്യവുമുണ്ടാകും. വിശാഖംഅടുത്തത് വിശാഖം നക്ഷത്രമാണ്. ഈ നാളുകാരുള്ള ആണ്‍മക്കള്‍, പുരുഷന്മാര്‍ ജീവിതത്തില്‍ ഉയര്‍ച്ച നേടാന്‍ പോകുന്നു. തീയില്‍ കുരുത്തവര്‍ എന്നു പറയുന്ന ഇവര്‍ ജീവിതത്തില്‍ വിജയിച്ചു കയറും. ഇവരുടെ ജീവിതത്തിലെ കഷ്ടപ്പാടിന് ഫലം കാണും. ജീവിതത്തില്‍ നാലിരട്ടി ഗുണവും ഉയര്‍ച്ചയും വന്നു ചേരും. ഇവരുടെ കൂടെ ഈശ്വരനുണ്ടാകും. സര്‍വമംഗളവും ഉണ്ടാകും. അനിഴംഅടുത്തത് അനിഴം നക്ഷത്രമാണ്. ഇത്തരം പുരുഷന്മാര്‍ വീട്ടിലെങ്കില്‍ ആ വീടിന് ഉയര്‍ച്ചയുണ്ടാകും. നല്ല മാറ്റങ്ങളുണ്ടാകും. ജീവിതത്തില്‍ ഉയരാന്‍ പോകുകയാണ്. അവരുടെ പ്രയാസങ്ങളും കഠിനാധ്വാനവും കഷ്ടപ്പാടും മാറാന്‍ പോകുന്നു. വീട്, വാഹനം, വസ്തു, സന്താനയോഗം എന്നിവയെല്ലാം വന്നു ചേരും. എഴുതിത്തള്ളിയവര്‍ നിങ്ങളെ കണ്ട് അദ്ഭുതപ്പെടും. നല്ല സമയമാണ് ഇവര്‍ക്ക് വരാന്‍ പോകുന്നത്. ചതയംഅടുത്തത് ചതയം നക്ഷത്രമാണ്. ഇവരുടെ ജീവിതത്തില്‍ നിര്‍ണായകമായ തീരുമാനങ്ങളുണ്ടാകും. ഇവരുടെ മനസു പറയുന്നത് അനുസരിച്ച് പോകുന്നത് ഗുണം നല്‍കും. ഈ നാളിലെ പുരുഷന്മാര്‍ ഉണ്ടെങ്കില്‍ നല്ല സംഭവങ്ങള്‍ ഉണ്ടാകും. ആരുടെ മുന്നിലും കൈനീട്ടി നില്‍ക്കേണ്ടതല്ലാത്ത അവസ്ഥയുണ്ടാകും. ഈ നാളുകാരായ മക്കളെങ്കില്‍ മാതാപിതാക്കളുടെ ജീവിതം ഉയര്‍ച്ചയില്‍ എത്തും. മൂലംഅടുത്തത് മൂലം നക്ഷത്രമാണ്. ഇവരുടെ ജീവിതത്തില്‍ യോഗങ്ങള്‍ വരാന്‍ പോകുന്ന സമയമാണ്. ഈ നാളിലെ പുരുഷന്മാര്‍ക്ക് കേസരി യോഗമുണ്ടാകുന്നു. ഇവരുടെ ജീവിതത്തില്‍ വലിയ സൗഭാഗ്യമുണ്ടാകും. ജീവിതത്തിലെ ദുഖദുരിതങ്ങള്‍ മാറുന്നു. ജീവിതത്തിന്‍ വന്‍ ഉയര്‍ച്ചയുണ്ടാകും. ഈ പുരുഷന്മാര്‍ വീട്ടിലെങ്കില്‍ കുടുംബത്തില്‍ അപ്പാടും ഉയര്‍ച്ചയുണ്ടാകും. അവര്‍ സ്വപ്‌നം കണ്ടത് സാക്ഷാത്കരിയ്ക്കപ്പെടും. രചയിതാവിനെക്കുറിച്ച്ലക്ഷ്മികഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്‍പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്‍പര്യമുള്ള വ്യക്തിയാണ്…. കൂടുതൽ വായിക്കുക
Source link