ചിലരുടെ താത്പര്യം ലഹരി ഇല്ലാതാക്കലാണോ അതോ SFI-യെ ഇല്ലാതാക്കലാണോ എന്ന് തോന്നിപ്പോകും- റിയാസ്

തിരുവനന്തപുരം: ചിലരുടെ താത്പര്യം കണ്ടാല്‍ ലഹരി ഇല്ലാതാക്കലാണോ അതോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപ്പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം വിഷയത്തില്‍ മറ്റു രാഷ്ട്രീയ താത്പര്യങ്ങള്‍ കലര്‍ത്തരുതെന്നും ഇതില്‍ ഒരു രാഷ്ട്രീയമേയുള്ളൂവെന്നും അത് ലഹരിയെ തുരത്തുക എന്ന രാഷ്ട്രീയമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കളമശ്ശേരി പോളിടെക്നിക്ക് കോളേജില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ”ലഹരിക്കെതിരേ എല്ലാവരെയും യോജിപ്പിച്ച് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. മുഖ്യമന്ത്രി അതില്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഒരുതരത്തിലും തെറ്റായ പ്രവണതയോട് സന്ധിചെയ്ത് പോകാനാകില്ല. ചിലരുടെ താത്പര്യം കണ്ടാല്‍ ലഹരി ഇല്ലാതാക്കലാണോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപോകും.
Source link